/
5 മിനിറ്റ് വായിച്ചു

വയനാട് ജില്ലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം

കല്‍പ്പറ്റ; കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.ഇന്ന് മുതലാണ് ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും എത്തുന്നവരുടെ എണ്ണം ക്രമപ്പെടുത്തുന്നത്. ദുരന്ത നിവാരണ അതോറിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ന് മുതല്‍ ഫെബ്രുവരി 14വരെ നിയന്ത്രണമുണ്ടാവും.പൂക്കോട് തടാകം, ബാണാസുര ഡാം, കാരാപ്പുഴ ഡാം എന്നിവയാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ഇവിടെ പ്രതിദിനം 3,500 പേരെ കടത്തിവിടും. എടയ്ക്കല്‍ ഗുഹയില്‍ 2,000 പേര്‍ എന്നത് 1,000 ആയി കുറയ്ക്കും. കുറുവ ദ്വീപില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ 400 പേരെ അനുവദിക്കും. കളര്‍കാട് തടാകം, സൂചിപ്പാറ എന്നിവിടങ്ങളില്‍ 500 പേര്‍ക്ക് അനുമതിയുണ്ടാവും.പഴശ്ശി പാര്‍ക്ക് മാനന്തവാടി, പഴശ്ശി സ്മാരകം പുല്‍പ്പള്ളി, കാന്തന്‍പാറ, ചേമ്ബ്ര പീക്ക് എന്നിവിടങ്ങളില്‍ 200 പേരെ അനുവദിക്കും

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version