//
9 മിനിറ്റ് വായിച്ചു

ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്‍റെ ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. അറിയിപ്പുകള്‍ ഇങ്ങനെ:

🚆ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചു വേളിയിൽ സര്‍വ്വീസ് അവസാനിപ്പിക്കും.

🚆മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചു വേളി വരെ മാത്രമാകും സര്‍വ്വീസ് നടത്തുക.

🚆തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചു വേളിയിൽ നിന്ന് പുറപ്പെടും.

🚆ചെന്നൈ മെയിൽ ഇന്നും നാളെയും കൊച്ചു വേളിയിൽ സര്‍വ്വീസ് നിര്‍ത്തും. പുറപ്പെടുന്നതും കൊച്ചു വേളിയിൽ നിന്നാകും.

🚆അമൃത എക്സ്പ്രസും ശബരി എക്സ്പ്രസും ഇന്ന് കൊച്ചു വേളിയിൽ സര്‍വ്വീസ് നിര്‍ത്തും.

🚆നാഗര്‍കോവിൽ- കൊച്ചു വേളി എക്സ്പ്രസ് ഇന്നും നാളെയും നേമത്ത് സര്‍വ്വീസ് നിര്‍ത്തും.

🚆കൊല്ലം- തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സര്‍വ്വീസ് അവസാനിപ്പിക്കും. പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന്നാകും.

🚆കൊച്ചു വേളി- നാഗര്‍കോവിൽ സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചു വേളിക്ക് പകരം രണ്ടര മണിക്ക് നെയ്യാറ്റിൻ കരയിൽ നിന്ന് പുറപ്പെടും.

🚆മറ്റന്നാൾ 4.55ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട സിൽചര്‍ അരോണയ് പ്രതിവാര എക്സ്പ്രസ് 6.25 നാകും പുറപ്പെടുക.

🚆നാളെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പവര്‍ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായി യാത്രക്കാരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version