///
4 മിനിറ്റ് വായിച്ചു

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.റോഡുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് ശക്തമായ നടപടി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.മോട്ടോർ വാഹന ചട്ടത്തിൽ ഇതിനായുള്ള പരിഷ്‌കരണം ഉടൻ നടത്തുമെന്ന് കേന്ദ്ര മന്ത്രി സൂചിപ്പിച്ചു. പുതിയ രീതി യാഥാർത്ഥ്യമാകുമ്പോൾ ചിത്രങ്ങൾ സഹിതം വിവരം നൽകുന്നവർക്കാണ് പാരിതോഷികം ലഭിക്കുക.പിഴയായി വാഹന ഉടമയിൽ നിന്നും ഈടാക്കുന്ന തുകയുടെ പകുതി എന്ന നിലയ്ക്കാണ് 500 രൂപയുടെ പാരിതോഷികം.നിരത്തിൽ ഓരോ ദിവസവും കാറുകളുടെ എണ്ണം ഉയർന്ന് വരുന്ന സാഹചര്യത്തിൽ റോട്ടിൽ ശരിയായ വാഹനം പാർക്ക് ചെയ്യാത്ത വലിയ തലവേദനയാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!