//
6 മിനിറ്റ് വായിച്ചു

ഇന്ധനവില വർദ്ധന: സിപിഐ പ്രക്ഷോഭത്തിന് തുടക്കമായി

കണ്ണൂർ: കേന്ദ്ര സെക്രട്ടറിയേറ്റ് ആഹ്വാനപ്രകാരം തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ നടത്തുന്ന പ്രതിഷേധവാരാചരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സമരത്തിന് ജില്ലയിൽ തുടക്കമായി. സി പി ഐ കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി പി ഐ ജില്ലാ കൗൺസിലംഗം പി ചന്ദ്രൻ അധ്യക്ഷനായി. കണ്ണൂർ മണ്ഡലം സെക്രട്ടറി എൻ ഉഷ സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവംഗം സി രവീന്ദ്രൻ, ജില്ലാ കൗൺസിലംഗങ്ങളായ വെള്ളോറ രാജൻ, എം അനിൽകുമാർ, മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ വി പ്രശോഭ് എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ വി കെ സുരേഷ്ബാബു, എം ഗംഗാധരൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. എം പി അരവിന്ദൻ, പി അനിൽകുമാർ, പി ബാലചന്ദ്രൻ, പി രഘുനാഥ്, എം ഷാജി, അബ്ദുൾനിസാർ വായിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.ഏഴിന് തലശ്ശേരിയിൽ നടക്കുന്ന പ്രതിഷേധസമരം സംസ്ഥാന എക്സിക്യൂട്ടംവംഗം സി എൻ ചന്ദ്രൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version