കണ്ണൂർ; വൃക്ക രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനായി, ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന, ആസൂത്രിതവും സമഗ്റവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ഐ എം എ ഹാളിൽ സംഘടിപ്പിച്ച പഠന സെമിനാർ അഭിപ്രായപ്പെട്ടു. ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി വൃക്ക രോഗികളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. ശാസ്ത്രീയമായ ചികിത്സകൾ കൊണ്ടും ജീവിതശൈലി ക്രമീകരണങ്ങൾ കൊണ്ടും ഗുരുതരാവസ്ഥയെ തടയാൻ പറ്റുന്ന രോഗങ്ങളിൽ പെട്ടതാണ് വൃക്ക രോഗം. പ്രമേഹരോഗം, രക്താദിസമ്മർദ്ദം തുടങ്ങിയ രോഗങ്ങളെ ഫലപ്രദമായി ചികിത്സിക്കുന്നത് വഴി വൃക്ക രോഗങ്ങൾക്കുള്ള സാധ്യതകളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ ആകുമെന്ന് സെമിനാർ വിലയിരുത്തി. “അപ്രതീക്ഷിതമായ വൃക്ക രോഗങ്ങളെ. കണ്ടെത്തുക; സാധ്യതയുള്ളവർക്ക് മികച്ച സേവനം ലഭ്യമാക്കുക” എന്നതാണ് ഈ വർഷത്തെ ലോക വൃക്ക ദിനത്തിൻറെ പ്രമേയം.പ്രമുഖ നെഫ്രോളജിസ്റ്റ് പ്രൊഫസർ ബിജോയ് ആന്റണി സെമിനാർ ഉദ്ഘാടനം ചെയ്തു വിഷയം അവതരിപ്പിച്ച ക്ലാസ് എടുത്തു. ഐഎംഎ പ്രസിഡണ്ട് ഡോ വി സുരേഷ് അധ്യക്ഷനായിരുന്നു. ഡോ രാജ്മോഹൻ, ഡോ സുൽഫിക്കർ അലി, ഡോ ബാലകൃഷ്ണ പൊതുവാൾ, ഡോ പികെ ഗംഗാധരൻ, ഡോ എ കെ ജയചന്ദ്രൻ, ഡോ മനു മാത്യൂസ്, ഡോ. സി നരേന്ദ്രൻ, ഡോ വരതരാജൻ, ഡോ മുഹമ്മദലി. ഡോ നന്ദകുമാർ, ഡോ അഷ്റഫ്, ഡോ സഫിയ ഷാ, ഡോ നീന ജയറാം പ്രസംഗിച്ചു.
വൃക്ക രോഗ സാധ്യതകളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കണം; ഐ എം എ പഠന സെമിനാർ
നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
വയനാട്ടില്‍ മുത്തങ്ങ, തോല്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു…
മാർച്ച് 26നുള്ള തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. എറണാകുളം – ഷൊർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ് എന്നിവയും റദ്ദാക്കി. മാർച്ച് 27നുള്ള കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും…