//
17 മിനിറ്റ് വായിച്ചു

‘മാനന്തവാടി മുന്‍ ഡിവൈഎസ്പിയുടെ മകളെ അനില്‍ കാന്ത് പീഡിപ്പിച്ചതായി ആരോപണമുണ്ട്’; ഡിജിപിക്കെതിരെ ഗുരുതര ആരോപണവുമായി റിട്ട. എസ്പി സക്കറിയ ജോര്‍ജ്

ഡിജിപി അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. എസ്പി സക്കറിയ. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണെന്ന് സക്കറിയ പറഞ്ഞു.1991ല്‍ കല്‍പറ്റ എഎസ്പിയായിരുന്ന കാലത്താണ് അനില്‍ കാന്തിനെ സേന സസ്‌പെന്‍ഡ് ചെയ്തതെന്ന് സക്കറിയ ജോര്‍ജ് ചൂണ്ടിക്കാട്ടി. അന്നത്തെ മാനന്തവാടി ഡിവൈഎസ്പിയുടെ മകളെ അനില്‍കാന്ത് പീഡിപ്പിച്ചതായും ആരോപണമുണ്ടെന്നും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ‘അതിജീവിതയ്‌ക്കൊപ്പം’ ജനകീയ കൂട്ടായ്മയില്‍ വെച്ചാണ് സക്കറിയ ജോര്‍ജിന്റെ പ്രതികരണം.’പെണ്‍കുട്ടിയുടെ പിതാവായിരുന്നു ഡിവൈഎസ്പി എന്റെ എസ്പിയായി വന്നു. അദ്ദേഹം നിസ്സഹായനായിരുന്നു. അതിന് ശേഷം മദ്യപാനിയായിപ്പോയി. മുന്‍ ഐജി രമേഷ് ചന്ദ്രഭാനു അനില്‍കാന്തിനെ ശാസിക്കുന്നത് കണ്ടിട്ടുണ്ട്. 15 വയസുള്ള കുട്ടിയെ അനില്‍ കാന്ത് കൂടെ താമസിപ്പിച്ചെന്ന് മേലുദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് വേണ്ടത് ഏറ്റവും കുഴപ്പക്കാരനായ ഡിജിപിയെ. എന്തുകാര്യവും ചെയ്തുകൊടുക്കാന്‍ വേണ്ടിയാണത്’, അദ്ദേഹം പറഞ്ഞു.

സക്കറിയ ജോര്‍ജ്ജിന്റെ വാക്കുകള്‍:

ഇന്നത്തെ ഡിജിപി അനില്‍ കാന്ത് പൊലീസ് ട്രെയ്‌നിംഗ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്നു. അങ്ങനെ പ്രിന്‍സിപ്പളായിരുന്ന വ്യക്തി, യുവ ഐപിഎസുകാര്‍ എഎസ്പി ട്രെയ്‌നീസ് വന്നപ്പോള്‍ ഐജി രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് ഇവരെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നു. ട്രെയ്‌നിംഗ് പ്രോഗ്രാമിന്റെ ഭാഗമാണ്. വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, ലോകായുക്ത, എസ്‌സി- എസ്ടി കമ്മീഷന്‍, ലോകായുക്ത ഇങ്ങനെയുള്ള എല്ലാ ഭരണഘടനാ പദവികളിലും പരിചയപ്പെടുത്തണം.ഞാന്‍ രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് കേസിന്റെ ആലോചനയ്ക്കായി ചെന്നപ്പോള്‍ സര്‍ എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് വന്നോളാം എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി. ഞാന്‍ വരുമ്പോള്‍ ഇദ്ദേഹം അവിടെ നില്‍പ്പുണ്ട്. രണ്ട് ഐപിഎസ് ട്രെയ്‌നീസ് ഇടവും വലവും നില്‍ക്കുന്നു. രമേശ് ചന്ദ്രഭാനു സാറിന്റെ മുന്നില്‍ നിന്ന് ഇയാളിങ്ങനെ വിറയ്ക്കുവാണ്. ഞാനിതിന്റെ ഇടയ്ക്കൂടെ ഇറങ്ങിവന്നു. അത് കഴിഞ്ഞ് ഇവര്‍ പോയിക്കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും മുറിയിലേക്ക് വന്നു.നിങ്ങള്‍ക്ക് ഇയാളെ അറിയാവോ എന്ന് രമേശ് ചന്ദ്രഭാനു സാറ് ചോദിച്ചു. ഞാന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്ടിട്ടുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞു. 15 വയസ്സുള്ള പെണ്‍കുട്ടിയെ കൂടെ കൊണ്ടു വന്ന് താമസിപ്പിച്ചേക്കുവാണ്. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ മൂല്യം അയാള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. അതിന്റെ നൊബലിറ്റി അറിയില്ലെന്ന് പറഞ്ഞു. ഇത് ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ്. പക്ഷേ, നമ്മുടെ ഭരണ നേതൃത്വം ഇത് കേട്ടില്ല. അവര്‍ കണ്ടുപിടിക്കുകയാണ്, ഏറ്റവും കുഴപ്പക്കാരനെ ഡിജിപിയാക്കിയിരുത്താന്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version