//
8 മിനിറ്റ് വായിച്ചു

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; കേരളം അഞ്ചാം സ്ഥാനത്ത്

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 4.12 ലക്ഷം അപകടങ്ങളാണ് 2021-ല്‍ മാത്രം സംഭവിച്ചത്. അപകടത്തിൽ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒന്നരലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തു.3.6 ലക്ഷമായിരുന്നു 2020-ല്‍ സംഭവിച്ച അപകടങ്ങള്‍. അരലക്ഷത്തോളമാണ് ഒരു വര്‍ഷത്തിനിടെ സംഭവിച്ച അപകടങ്ങളുടെ വര്‍ധന.

2020-ല്‍ സംഭവിച്ച ഓരോ നൂറ് അപകടങ്ങളിലും 36 പേര്‍ മരിച്ചിരുന്നത് 2021-ല്‍ അത് 37 മരണം എന്നായി ഉയര്‍ന്നു. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം 2021-ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തമിഴ്നാടാണ് പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായി അഞ്ചാംവര്‍ഷമാണ് ഈ പട്ടികയിൽ തമിഴ്നാട് മുന്നിൽ. 55,682 അപകടങ്ങളാണ് സംഭവിച്ചത്. മധ്യപ്രദേശിൽ 48,877 ഉം ഉത്തര്‍പ്രദേശിൽ 37,729 ഉം കര്‍ണാടകയിൽ 34,647 അപകടങ്ങളാണ് സംഭവിച്ചത്. മിസോറമിലാണ് അപകടങ്ങള്‍ ഏറ്റവും കുറവ്- 69.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!