/
5 മിനിറ്റ് വായിച്ചു

ദേശീയ പതാകയുടെ നിറത്തില്‍ മസാല പുരട്ടി കോഴികളെ ചുട്ടു; യൂട്യൂബര്‍ക്ക് എതിരെ പരാതി

തിരുവനന്തപുരം | സ്വാതന്ത്ര്യ ദിനത്തില്‍ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തില്‍ മസാല തേച്ച് കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ ജിയോ മച്ചാന്‍ എന്ന ജിയോ ജോസഫിന് എതിരെ പൊലീസില്‍ പരാതി. കഴക്കൂട്ടം സ്വദേശി ജിതിന്‍ ആണ് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയത്.

സമൂഹ മാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ‘സ്വാതന്ത്രക്കോഴി ചുട്ടത്’ എന്ന പേരിലാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതിനോടകം ഏട്ട് ലക്ഷത്തിൽ അധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചു. ദൃശ്യങ്ങള്‍ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version