/
4 മിനിറ്റ് വായിച്ചു

‘സിസിടിവി തുണി കൊണ്ട് മറച്ചു’; കോഴിക്കോട് കല്ലാച്ചിയിൽ കടയുടെ ഭിത്തി പൊളിച്ച് 7000 രൂപ മോഷ്ടിച്ചു

കോഴിക്കോട് കല്ലാച്ചിയിൽ കടയുടെ ഭിത്തി പൊളിച്ച് മോഷണം. 7000 രൂപയും സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. സിസിടിവി ക്യാമറ മറച്ചുവെച്ച ശേഷമായിരുന്നു മോഷണം. കല്ലാച്ചിയിലെ ഒ പി റക്സിൻ ഹൗസിലാണ് മോഷണം നടന്നത്. കടയുടെ പിൻഭാഗത്തെ ഭിത്തി മോഷ്ടാക്കൾ കുത്തിപ്പൊളിച്ചു. കടയുടെ പിന്നിൽ സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നു. മോഷ്ടാക്കൾ ആദ്യമേ തന്നെ ഇത് തുണികൊണ്ട് മറിച്ചു. എന്നിട്ടാണ് കടയ്ക്ക് അകത്തുകയറിയത്.

ഭിത്തി പൊളിച്ച നിലയിൽ കണ്ട നാട്ടുകാരാണ് ആദ്യം മോഷണവിവരം അറിയുന്നത്. ഉടമ പെരുവുകര സ്വദേശി മുഹമ്മദിനെ ഇക്കാര്യം അറിയിച്ചു.മുഹമ്മദെത്തി പരിശോധിച്ചപ്പോഴാണ് മേശക്കുള്ളിലെ പണം നഷ്ടമായെന്ന് വ്യക്തമാകുന്നത്. 7000 രൂപയാണ് മേശക്കുള്ളിൽ ഉണ്ടായിരുന്നത്.സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. പൊലീസെത്തി പരിശോധന നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version