കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് കവർച്ച മോഷ്ടാവ് അറസ്റ്റിൽ.കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പി.കെ.റാഷിദ് എന്ന ആച്ചി (37) യെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ അജയൻ, രഞ്ജിത്, നാസർ, രാജീവൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കക്കാട്കുഞ്ഞിപ്പള്ളിക്ക് സമീപം വിവാഹം കഴിച്ച ഇയാൾ കക്കാടും പരിസരത്തുമുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേർസുകളും ലോഡ്ജു കളും കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞിപ്പള്ളിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ആറോളം മുറികളുടെ പൂട്ട് തകർത്ത് താമസക്കാരുടെ 60,000 രൂപ മോഷ്ടിച്ചിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാവ് പോലീസ് പിടിയിലായത്.