//
4 മിനിറ്റ് വായിച്ചു

റോജി എം ജോണ്‍ എംഎല്‍എ എഐസിസി സെക്രട്ടറി

റോജി എം ജോണ്‍ എംഎല്‍എ എഐസിസി സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പിസി വിഷ്ണുനാഥിനോടൊപ്പം കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ ദേശീയ നേതൃത്വത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം റോജിക്കുണ്ട്. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷനായിരുന്നു. വിദ്യാര്‍ത്ഥി സംഘടന നേതാവായിരിക്കേ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ച പരിചയവും റോജിക്കുണ്ട്.അടുത്ത വര്‍ഷം കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് റോജിയെ എഐസിസി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന തല വാര്‍ റൂം ടീമിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു.കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് നിയോഗിച്ച നേതാക്കളുടെ നിയമനത്തിനും എഐസിസി അംഗീകാരം നല്‍കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!