6 മിനിറ്റ് വായിച്ചു

ഐ.ഐ.ടി കളിലെ ഫീസ് വർധന പിൻവലിക്കുക : ഡോ വി. ശിവദാസൻ എം.പി

ഐ.ഐ.ടി കളിലെ ഫീസ് വർധന പിൻവലിക്കാനാവശ്യപ്പെട്ടുകൊണ്ട് വി ശിവദാസൻ എം.പി. കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും പിന്നണിയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്രയമാകേണ്ടവയാണ്. എന്നാൽ ബി.ജെ.പി സർക്കാർ ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ കുത്തനെ വർധിപ്പിക്കുകയാണ്. ജെ.എൻ.യു അടക്കമുള്ള കേന്ദ്ര സർവകലാശാലകളിൽ ഫീസ് വർധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ ഫീസ് ഇപ്പോൾ വർധിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ഉയർന്ന വലിയ പ്രതിഷേധങ്ങൾക്ക് നേരെ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ശിവദാസൻ എം.പി ആരോപിച്ചു.

 

ഫീസ് വർദ്ധന വഴി വിദ്യാഭ്യാസത്തെ പണമുള്ളവന്റെ പ്രത്യേകാവകാശമാക്കി മാറ്റുകയാണ് ഈ സർക്കാർ. അതിനാൽ, ഈ തീരുമാനം പിൻവലിക്കാനും ഐഐടി ഭുവനേശ്വറിലെയും മറ്റു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് നിരക്ക് കുറയ്ക്കാനും സർക്കാർ തയ്യാറാകണം

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version