കണ്ണൂർ | റെയിൽവേ സ്റ്റേഷനുകളിലും മറ്റും റെയില്‍വേ പാളം മുറിച്ച് കടക്കുന്നവരെ പിടികൂടാൻ ഇനി മുതല്‍ മഫ്തിയില്‍ ആര് പി എഫ് സംഘം ഉണ്ടാവും. പിടികൂടിയാല്‍ 1000 രൂപയായിരിക്കും പിഴ. ഇന്ന് മുതല്‍ ഇത്തരക്കാരെ പിടികൂടാന്‍ മഫ്തിയില്‍ ആര്‍പിഎഫ് സംഘവും പ്ലാറ്റ്ഫോമിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകും.
റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പിടികൂടിയാല്‍ റെയില്‍വേ നിയമ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തും. 6 മാസം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. അല്ലെങ്കില്‍ 1000 രൂപ വരെ പിഴയും ഈടാക്കാം. ഇന്ന് മുതല്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങുന്ന മുഴുവന്‍ പേരെയും പിടികൂടി പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം.