//
13 മിനിറ്റ് വായിച്ചു

‘ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നു’; ഏത് നിയമ നടപടിയും നേരിടാന്‍ തയ്യാറെന്ന് വി ഡി സതീശൻ

ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് വക്കീല്‍ നോട്ടീസില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആര്‍എസ്എസിന്റെ മുന്നറിയിപ്പ് അവജ്ഞയോടെ തള്ളുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ആരെ പേടിപ്പിക്കാനാണ് നോട്ടീസ് അയച്ചത്. ഏത് നിയമ നടപടിയും നേരിടാന്‍ തയ്യാറാണ്. ഐക്യരാഷ്ട്ര സഭയുടേയും മുന്‍പത്തെ സര്‍വ്വരാഷ്ട്ര സമിതിയുടെയും ചില മുടന്തന്‍ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടനിലെയും ചില കാര്യങ്ങളും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വികൃത സൃഷ്ടിയാണ് ഭരണഘടന എന്നാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. അതായത് ഒന്നും നമ്മുടേതല്ല എന്ന്. പല രാജ്യങ്ങളുടെയും തുണ്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ഭരണഘടന എന്നും ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. സജി ചെറിയാന്‍ പറഞ്ഞതും ഗോള്‍വാള്‍ക്കര്‍ പറഞ്ഞതും ഒന്നു തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

‘ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്.സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. ഭരണഘടന ജനങ്ങളെ കൊളളയടിക്കുന്നതാണെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും ഭരണഘടനയോടുളള സമീപനവും മന്ത്രി സജി ചെറിയാന്‍ പറഞ്ഞതും ഒന്ന് തന്നെയാണ്,’ഇത് ആര്‍ക്കാണ് അറിയാത്തതെന്നും വി ഡി സതീശന്‍ ചോദിച്ചു.

സജി ചെറിയാന്‍ രാജിവയ്ക്കണമെന്നു പറഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തിലും തുടര്‍ന്നുള്ള പ്രസ്താവനകളിലും സജി ചെറിയാന്റേത് ആര്‍എസ്എസിന്റെ ഭാഷയാണെന്ന് വി.ഡി,സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ഗോള്‍വള്‍ക്കറിന്റെ ‘ബഞ്ച് ഓഫ് തോട്‌സ്’ എന്ന പുസ്തകത്തില്‍ ഇതേ പരാമര്‍ശവും നിലപാടും ഉണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ഇതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്നാണ് ആര്‍എസ്എസ് തങ്ങളുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്‌സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!