പയ്യന്നൂര്‍: അക്രമികളെ സിപിഎമ്മും പോലീസും കയറൂരി വിട്ടിരിക്കുകയാണെന്നും പോലീസിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന്. ബോംബെറിഞ്ഞ് തകര്‍ത്ത ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികാരത്തിന്റെയും ഉന്മൂലനത്തിന്റെയും രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. രക്തമൊഴുക്കി അതില്‍ കൈമുക്കി മുദ്രാവാക്യം വിളിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന തിരിച്ചറിവ് സിപി എമ്മിനുണ്ടാവണം. പ്രതികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പാണ് അക്രമത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു .
ദേശീയ പാത വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന വസ്തുതകള്‍ മനസിലാക്കാതെയാണ്. ദേശീയ പാത പരിപാലനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും മനസില്‍ മുഴുവന്‍ കുണ്ടും കുഴിയുമാണ്. കേന്ദ്രസര്‍ക്കാര്‍ അറ്റകുറ്റപ്പണിക്കായി നല്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്, സംസ്ഥാനസമിതിയംഗം അഡ്വ, കെ.കെ. ശ്രീധരന്, ജില്ലാ കമ്മറ്റിയംഗം എം.പി. രവീന്ദ്രന്, മണ്ഡലം വൈപ്രസിഡന്റുമാരായ സുരേഷ് കേളോത്ത്, പുത്തലത്ത് കുമാരന്, മാടായി മണ്ഡലം പ്രസിഡന്റ് റിനോയ് ഫെലിക്സ്, മണ്ഡലം ട്രഷറര്‍ രമേശന് കാര, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രശാന്ത് പെരുമ്പ, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ടന്റ് സുമേഷ്, അന്നൂര്‍ ഏരിയ പ്രസിഡന്റ് സജി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.