5 മിനിറ്റ് വായിച്ചു

എസ്. ആദം മാസ്റ്റർ അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും ഇരിക്കൂർ ജി.എച്ച്.എസ്.എസ്. റിട്ട. പ്രിൻസിപ്പലുമായിരുന്ന താഴെ ചൊവ്വ ‘ഷാൻ’ൽ എസ്. ആദം മാസ്റ്റർ (ആദം ചൊവ്വ -83) നിര്യാതയനായി. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനാണ്. കാടാച്ചിറ ഹൈസ്കൂൾ, ഗവ. സിറ്റി ഹൈസ്കൂൾ, ഗവ. ചാല ഹൈസ്കൂൾ, പെരളശ്ശേരി എ.കെ.ജി.എം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഐ.സി.എം സ്കൂൾ കണ്ണൂർ, ഐഡിയൽ സ്കൂൾ പുന്നോൽ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ‘വിവാഹം ഒരു പഠനം’, ‘ദാമ്പത്യം കുടുംബം ലൈംഗികത’ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഫ്രൈഡെ ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ: ശരീഫ. മക്കൾ: സാജിദ, ഖലീൽ, ആശിഖ് (അധ്യാപകൻ, സി.എച്ച്.എം എച്ച്.എസ് എളയാവൂർ), ശഫീഖ്. മരുമക്കൾ: നൈനാ മുഹമ്മദ്, ഫാത്തിമ, ശമീന (അധ്യാപിക, കൗസർ ജംഗ്ലീഷ് സ്കൂൾ, കണ്ണൂർ) യുസ്​നിദ.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version