/
8 മിനിറ്റ് വായിച്ചു

എസ് അജിതാബീ​ഗം തൃശൂർ ഡിഐജി: 21 ഡിവൈഎസ്‌പിമാർക്ക് സ്ഥലമാറ്റം

തിരുവനന്തപുരം> എസ് അജിതാബീ​ഗത്തെ തൃശൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. എസ് സതീഷ് ബിനോയെ അ‍ഡ്മിനിസ്ട്രേഷൻ ‍ഡിഐജിയായും നിയമിച്ചു. ഐപിഎസ് കേരള കേഡറിലെ 2008 ബാച്ച് അം​ഗങ്ങളായ ഇരുവരും അവധിയിലായിരുന്നു. കല്പറ്റ എസ്പി തപോഷ് ബസുമതാരിയെ ഇരിട്ടിയിലേക്കും കൊണ്ടോട്ടി എഎസ്പി ബി വി വിജയ ഭരത് റെഡ്ഡിയെ വർക്കല എഎസ്പിയായും നിയമിച്ചു.

ഡിവൈഎസ്‌പിമാർക്ക് സ്ഥലംമാറ്റം

സംസ്ഥാനത്തെ 21 ഡിവൈഎസ്‌പിമാർക്ക് സ്ഥലമാറ്റം. കെ വിനോദ് കുമാർ (കൂത്തുപറമ്പ്‌), മൂസ വള്ളിക്കാടൻ (കൊണ്ടോട്ടി), ടി എൻ സജീവൻ (കൽപ്പറ്റ), എ പ്രദീപ്കുമാർ (കൊല്ലം), എം ഐ ഷാജി (സിബിസിയു 1, തിരുവനന്തപുരം) എന്നിവരെ നിയമിച്ചു. എം ഡി സുനിൽ (വയനാട്), കെ വി വേണു​ഗോപാലൻ (കണ്ണൂർ റൂറൽ) എന്നിവരെ സ്റ്റേറ്റ് സ്പെഷ്യൽബ്രാഞ്ചിലേക്കും സജേഷ് വാഴലപ്പിൽ‌ (കണ്ണൂർ റൂറൽ), എ അബ്ദുൾ വഹാബ് (കൊല്ലം സിറ്റി), ആർ ജോസ് (പത്തനംതിട്ട) ജില്ലാ സ്പെഷ്യൽബ്രാഞ്ചിലേക്കും നിയമിച്ച് ഉത്തരവായി.

ടി പി ജേക്കബ് (‌വയനാട്), വി കെ വിശ്വംഭരൻനായർ (കാസർകോട്‌), എസ് സജാദ് (കൊല്ലം), വിജിലൻസ് ആൻഡ് ആന്റികറപ്ഷനിലേക്കും സിബി തോമസ് (കാസർകോട്‌), പ്രദീപൻ കന്നിപോയിൽ (കണ്ണൂർ 2), എം കൃ-ഷ്ണൻ (കണ്ണൂർ 1), പി ചന്ദ്രമോ​ഹൻ (കോഴിക്കോട്), ബിനുകുമാർ (തിരുവനന്തപുരം റേഞ്ച്), എ അഭിലാഷ് (കൊല്ലം) ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. പി വി രമേഷ്‌കുമാർ (സാമ്പത്തിക കുറ്റകൃത്യ വിങ്, തിരുവനന്തപുരം), സി എസ് അരുൺകുമാർ (സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ) എന്നിവരെ നിയമിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!