കണ്ണൂർ : കോർപ്പറേഷന് കീഴിലുള്ള എസ്.എൻ. പാർക്ക് ശനിയാഴ്ച വൈകുന്നേരം നാലിന് ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കും.എല്ലാ മാസവും ആദ്യ ശനിയാഴ്ച എസ്.എൻ. പാർക്ക് ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കുന്നതിനുള്ള കോർപ്പറേഷൻ കൗൺസിൽ തീരുമാനത്തിന്റെ ഭാഗമായാണിത്. പരിപാടിയുടെ ഉദ്ഘാടനം മേയർ ടി.ഒ.മോഹനൻ നിർവഹിക്കും.കളക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയാകും.