ശബരിമലയിൽ വഴിപാട് നിരക്കുകൾ പുതുക്കി. 80 രൂപയായിരുന്ന അരവണക്ക് 100 രൂപ വർധിപ്പിച്ചു. പടി പൂജയ്ക്ക് 1,37,900 രൂപയാക്കി. ഗണപതി ഹോമത്തിന് 300 രൂപയായിരുന്നത് 375 രൂപയാക്കി വര്‍ധിപ്പിച്ചു. അഭിഷേക നെയ് നൂറ് മില്ലിക്ക് 100 രൂപയാക്കി പുതുക്കി. തുലാഭാരം നടത്തുന്നതിന് ആദ്യം 500 രൂപയായിരുന്നു അത് 625 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും.ഭഗവതി സേവ- 2500(2000),അഷ്ടാഭിഷേകം- 6000 (5000),കളഭാഭിഷേകം- 38400 (22500),പഞ്ചാമൃതാഭിഷേകം- 125(100),പുഷ്പാഭിഷേകം-12500(10000),സഹസ്രകലശം- 91250 (80000),ശതകലശം- 12500 (10000),അപ്പം- 45 (35),തുലഭാരം- 625 (500),ഉത്സവബലി- 37500 (30000),വെളളിഅങ്കി ചാര്‍ത്ത്- 6250(5000),ചോറൂണ്- 300 (250),മോദകം- 40 (35) എന്നിങ്ങനെയാണ് നിരക്ക് .