തീരദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ആക്രമണവും ഭീഷണിയും തടയുന്നതിനും തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കുന്നതിനും വേണ്ടി കേരള തീരത്ത് ഇന്ത്യൻ നേവി കോസ്റ്റ് ഗാർഡ്, ഇന്റലിജൻസ് ബ്യൂറോ കേരള പോലീസ് തീരദേശം പോലീസ് മറൈൻഫോഴ്‌സ് മെന്റ് ഫിഷറീസ് കടലോര ജാഗ്രത സമിതി തുറമുഖ വകുപ്പ് തുടങ്ങിയ ഏജൻസികളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16, 17 തീയതികളിൽ സാഗർ കവച് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. അതിന് മുന്നോടിയായി അഴീക്കൽ ഫിഷിംഗ് ഹാർബറിൽ വച്ച് മീറ്റിംഗ് സംഘടിപ്പിച്ചു.