സജി ചെറിയാന്റെ സത്യപതിജ്ഞ കാര്യത്തിൽ ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പടന്നക്കാട് അനന്തം പള്ളയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നത്.
അതിന്റെ തുടർച്ചയാണ് സജി ചെറിയാൻ വിഷയത്തിലും നിയമവ്യവസ്ഥ തുടരുന്ന നാട്ടിൽ ഗവർണർക്ക് ഇതേ നിലപാട് തുടരാനാകില്ല.
ഭരണഘടനയെ വിമർശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ഭവന സന്ദർശത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സംസ്ഥാന സെക്രട്ടറി. പടന്നക്കാട്, ഒഴിഞ്ഞവളപ്പ്, അനന്തം പള്ള ഭാഗങ്ങളിൽ ഒട്ടേറെ വീടുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കുശലം പറഞ്ഞും കാര്യങ്ങൾ തിരക്കിയും ലഘുഭക്ഷണങ്ങൾ കഴിച്ചുമാണ് പാർടി സെക്രട്ടറി ഓരോ വീടുകളിൽ നിന്നും പടിയിറങ്ങിയത്. ഒരു വീട്ടിലെത്തി യപ്പോൾ അംഗവൈകല്യമുള്ള കുട്ടി ഒരു ആവശ്യവുമായി പാർട്ടി സെക്രട്ടറിക്ക് മുന്നിലെത്തി. ഇലക്ട്രിക് വിൽ ചെയർ കിട്ടുമോ എന്നതായിരുന്നു ആവശ്യം. ആഗ്രഹം സാധിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി രണ്ട് മണിക്കൂറുകൾക്കകം വീട്ടിൽ വീൽചെയർ എത്തുകയും ചെയ്തു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണനടക്കം നേതാക്കൾ ഒപ്പമുണ്ടായിരുന്നു