///
5 മിനിറ്റ് വായിച്ചു

കെഎസ്ആർടിസിയിൽ ശമ്പള കുടിശ്ശിക ഇല്ല, പ്രചാരണം തെറ്റ്: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസിയിൽ ശമ്പള കുടിശ്ശിക ഇല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ഇതിനെതിരെ തെറ്റായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. കെഎസ്ആർടിസി ശമ്പളം ഒന്നിച്ച് കൊടുക്കണമെന്നാണ് സർക്കാർ നിലപാട്. ഈ മാസത്തെ ശമ്പളം അഞ്ചാം തിയതി പകുതി നൽകി.
ധനകാര്യ വകുപ്പിൽ നിന്ന് പണം ലഭിക്കാൻ വൈകുന്നതാണ് ഈ ആശങ്കകൾക്കെല്ലാം കാരണമെന്നും ധനകാര്യ വകുപ്പിൽ നിന്ന് പണം ലഭിച്ചാൽ ബാക്കി കൂടി ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിന് വിആർഎസ് എന്ന നയം ഇല്ല. ജീവനക്കാരുടെ ആശങ്ക പരിഹരിച്ചുതന്നെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്, സർക്കാർ സമീപനം ജീവനക്കാർ മനസിലാക്കണം.
കെഎസ്ആർടിസിയിലെ പ്രതിസന്ധി ഘട്ടംഘട്ടമായാണ് മാറ്റിയെടുക്കാൻ ശ്രമിക്കുന്നതെന്നും ഇന്ധനത്തിനുള്ള ബൾക് പർച്ചേസ് കേന്ദ്രം എടുത്തു മാറ്റിയത് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version