//
6 മിനിറ്റ് വായിച്ചു

സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന; തളിപ്പറമ്പിൽ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തളിപ്പറമ്പ : സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തി വരുന്ന അന്യ സംസ്ഥാന തൊഴിലാളി കഞ്ചാവ് സഹിതം അറസ്റ്റിൽ. ഒഡിഷ ഡെങ്കനാൽ ജില്ലയിലെ ഈശ്വർപാലിലെ ദീപക് സാഹു (29) വിനെയാണ് ആലക്കോട്  എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത് .വെള്ളാട് തടിക്കടവ് ബാലപുരം എന്ന സ്ഥലത്ത് വെച്ച് 250 ഗ്രാം കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു . ആലക്കോട് എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി.ഷാബുവും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. പ്രതിയെ തളിപ്പറമ്പ്  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാലപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ ൨ ദിവസമായി പരിചയമില്ലാത്ത ഒരാൾ ബാഗിൽ എന്തോ സാധനം പൊതിയാക്കി കോളേജ് വിദ്യാർത്ഥികൾക്കും,  സ്കൂൾ കുട്ടികൾക്കും വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പാർട്ടി  നടത്തിയ റെയ്ഡിലാണ്  ദീപക് സാഹു പിടിയിലായത് .റെയ്ഡിൽ  പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ, കെ. അഹമ്മദ്  ,  സി.ഇ.ഒ മാരായ സി.കെ.ഷിബു , ടി.വി. മധു, പി. പെൻസ്  , മുഹമ്മദ് ഹാരിസ്, വനിതാ സി.ഇ.ഒ: ശ്രേയാ മുരളി എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version