///
3 മിനിറ്റ് വായിച്ചു

സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ടിൽ ഗോവക്ക് എതിരെ കേരളത്തിന് വിജയം

ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 76മത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഗോവക്ക് എതിരെ കേരളത്തിന് വിജയം. ഫുൾടൈം കഴിഞ്ഞ് ആഡ് ഓൺ സമയത്തേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ ആസിഫിന്റെ ഗോളിലാണ് കേരളത്തിന്റെ വിജയം.90 മിനുട്ടുകൾ കഴിഞ്ഞ് അധികമായി അഞ്ച് മിനുട്ടുകൾ റഫറി അനുവദിച്ചു. മത്സരം സമനിലയിൽ അവസാനിക്കും എന്ന ആരാധകരുടെ വിശ്വാസത്തെ തകർത്താണ് കേരളത്തിന്റെ മുഹമ്മദ് ആസിഫ് വിജയഗോൾ നേടുന്നത്. ആദ്യ മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്താണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version