3 മിനിറ്റ് വായിച്ചു

സന്തോഷ് ട്രോഫി താരം റിസ്‌വാൻ അലിയുടെ പിതാവ് മുഹമ്മദലി നിര്യാതനായി

സന്തോഷ് ട്രോഫി താരം ഇ.കെ. റിസ്‌വാൻ അലിയുടെ പിതാവ് വൾവക്കാട്ടെ വി.പി.മുഹമ്മദലി(58) നിര്യാതനായി. പരേതനായ സൈയ്തു – ബീഫാത്തിമ ദമ്പതിമാരുടെ മകനാണ്. വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെക്കാലം സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ: ഇടക്കാവിൽ ഖൈറുന്നിസ. മറ്റുമക്കൾ: റാഷിദലി(സൗദി), റിയാസ് അലി(യു.കെ). മരുമക്കൾ: സലീന, നാസിറ, ശഹാമ
സഹോദരങ്ങൾ: അബ്ദുൽ ഖാദർ(സൗദി), ഖദീജ, കുഞ്ഞായിഷ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വൾവക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version