എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ എം പി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ ജി23യിൽ അംഗമായ മനീഷ് തിവാരി മത്സരിക്കാനും സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച് ഉടനെ തീരുമാനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാകാൻ മത്സരം അനിവാര്യമാണെന്നാണ് ജി23 നേതാക്കളുടെ നിലപാട്. ഇത് സംബന്ധിച്ച് നേതാക്കൾകിടയിൽ ചർച്ച നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു മലയാളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി തരൂർ പറഞ്ഞിട്ടുളളത്. സ്വാതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലേഖനത്തിൽ ശശി തരൂർ ആവശ്യപ്പെടുന്നുണ്ട്.കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ തെരഞ്ഞെടുക്കപ്പെടേണ്ട ഡസൻ കണക്കിന് സീറ്റുകളിലേക്കും പാർട്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ലേഖനത്തിൽ ആവശ്യപ്പെട്ടു.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് കോൺഗ്രസിന്റെ പുനരുജ്ജീവനത്തിലേക്കുള്ള തുടക്കമാണെന്നും എംപി കൂട്ടിച്ചേർത്തു. നേതൃ സ്ഥാനത്തേക്കുളള ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിയുടെ മത്സരത്തിന് ഒരു ആഗോള താത്പര്യം നാം കണ്ടിട്ടുണ്ട്.
2019ൽ ബ്രിട്ടനിൽ തെരേസ മെയ്ക്ക് പകരം ഒരുപാട് സ്ഥാനാർത്ഥികൾ മത്സര രംഗത്തേക്ക് വന്നതും ബോറിസ് ജോൺസൺ വിജയിച്ചതും നാം കണ്ടതാണ്. തെരഞ്ഞെടുപ്പിന് മറ്റ് ഗുണകരമായ ഫലങ്ങളുമുണ്ടെന്ന് പറഞ്ഞായിരുന്നു തരൂരിന്റെ ഈ അഭിപ്രായ പ്രകടനം.
സമാനമായ സാഹചര്യം ആവർത്തിക്കുന്നത് പാർട്ടിയോടുള്ള ദേശീയ താൽപ്പര്യം വർദ്ധിപ്പിക്കുമെന്നും കൂടുതൽ വോട്ടർമാരെ കോൺഗ്രസ് പാർട്ടിയിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. ഇതുമൂലം ഒരുപാട് പേർ അവരുടെ പേര് പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ടു വരും.
പാർട്ടിക്കും രാഷ്ട്രത്തിനും വേണ്ടിയുള്ള അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കുന്നത് തീർച്ചയായും പൊതു താൽപ്പര്യം ഉണർത്തുമെന്നും അദ്ദേഹം എഴുതി. പാർട്ടിക്ക് മൊത്തത്തിൽ നവീകരണം ആവശ്യമാണെങ്കിലും, ഏറ്റവും അടിയന്തര നികത്തേണ്ടത് നേതൃസ്ഥാനം കോൺഗ്രസ് അധ്യക്ഷന്റേതാണെന്നും തരൂർ പറഞ്ഞു.

പാർട്ടിയുടെ നിലവിലെ അവസ്ഥയും പാർട്ടിയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ധാരണയും ദേശീയ ചിത്രവും കണക്കിലെടുക്കുമ്പോൾ, പ്രസിഡന്റ് സ്ഥാനത്തെത്തുന്നവർ കോൺഗ്രസ് പാർട്ടി പ്രവർത്തകരെ ഉത്തേജിപ്പിക്കുകയും വോട്ടർമാരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ഇരട്ട ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതായി വരും. നേതൃസ്ഥാനത്തേക്ക് വരുന്നവർക്ക് പാർട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുളള പദ്ധതി ഉണ്ടായിരിക്കണം. കൂടാതെ ഇന്ത്യയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

നേരത്തെ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ മറ്റ് പേരുകള്‍ നിര്‍ദേശിക്കും. പാര്‍ട്ടിക്ക് മുന്നില്‍ നിരവധി മികച്ച സാധ്യതകള്‍ ഉണ്ടെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സോണിയാഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരാനോ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേരും ചര്‍ച്ചകളില്‍ ഉയർന്നിരുന്നു.
ദളിത് നേതാവിനെ അധ്യക്ഷനായി പരിഗണിക്കുകയാണെങ്കില്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ അടക്കമുള്ളർക്കാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.ഇതിന് പുറമേ രാഹുലിനെ അധ്യക്ഷനാക്കാനുള്ള നീക്കം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ 2020 ല്‍ രൂപീകരിച്ച വിമത സംഘം ജി 23 നേതാക്കള്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുയർന്നിട്ടുണ്ട്.
എന്നാല്‍ ഗുലാം നബി ആസാദും, കബില്‍ സിബലും പാര്‍ട്ടി വിടുകയും ആനന്ദ് ശര്‍മ ഇതിനകം നേതൃത്വമായി പ്രത്യക്ഷത്തിലല്ലെങ്കിലും അകല്‍ച്ചയായതിനാലും അതിനുള്ള സാധ്യത മങ്ങുകയാണ്. ഒക്ടോബർ 17നാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞടുപ്പ് നടക്കുക. 19 ന് ഫലം പ്രഖ്യാപിക്കും. സെപ്തംബര്‍ 24 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സെപ്തംബര്‍ 30 ആണ് പത്രിക നല്‍കാനുള്ള അവസാന തീയ്യതി.