//
10 മിനിറ്റ് വായിച്ചു

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് സമിതി

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന ശശി തരൂരിന്റെ ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് സമിതി. ബാലറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ ടിക് മാര്‍ക്ക് രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂധന്‍ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ ശശി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കിയിരുന്നു. ഒന്ന് (1) എന്നെഴുതുന്നത് ആശക്കുഴപ്പമുണ്ടാക്കും. ടിക് മാര്‍ക്ക് ഇടുന്നതാണ് അഭികാമ്യമെന്നായിരുന്നു തരൂരിന്റെ ആവശ്യം. വോട്ട് നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നേരെ 1 എന്നെഴുതണമന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശം.

കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ തന്റെ ആദ്യ ദൗത്യം ബിജെപിയിലേക്കുളള പ്രവര്‍ത്തകരുടെ ഒഴുക്ക് തടയലാണെന്ന് ശശി തരൂര്‍ പ്രതികരിച്ചിരുന്നു. തന്നെ പിന്തുണക്കുന്നവര്‍ ഗാന്ധി കുടുംബത്തിന് എതിരല്ല. ഇത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ശശി തരൂര്‍ പറഞ്ഞു. അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അത് കോണ്‍ഗ്രസിന്റെ വിജയമാണെന്ന് മനോഭവത്തോടെയാണ് താനും ഖാര്‍ഗെയും മത്സരിക്കുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

നാളെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകളാണുള്ളത്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത്.
എഐസിസിസി പിസിസി അംഗങ്ങളായ ഒന്‍പതിനായിരത്തി മുന്നൂറ്റി എട്ട് വോട്ടര്‍മാര്‍. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ്. ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ദില്ലിയിലെത്തിക്കും. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version