കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികളുടെ നിയന്ത്രണത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ആൺ കുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം നടപ്പാക്കണം. മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. നിർഭയമായി ലൈബ്രറി ഉൾപ്പടെ ഉപയോഗിക്കാൻ സാധിക്കണം. നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുത്. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പി. സതീദേവി പ്രതികരിച്ചു.
കോട്ടയത്തെ സദാചാര ഗുണ്ടാ ആക്രമണം കടുത്ത സ്ത്രീവിരുദ്ധത സമൂഹത്തിൽ നിലനിൽക്കുന്നു എന്നതിന്‍റെ ഉദാഹരണമാണെന്ന് അവർ പറഞ്ഞു. പൊലീസ് ജാഗ്രതയോടെ ഇടപെട്ടു. പൊലീസിനോട് റിപ്പോർട്ട് തേടും. തൊഴിലിടങ്ങളിൽ ഐ.സി.സി ഉണ്ടോ എന്ന കാര്യം പരിശോധിക്കും. ഐ.സി.സി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പി. സതീദേവി വ്യക്തമാക്കി.