//
3 മിനിറ്റ് വായിച്ചു

മദനിക്ക് തിരിച്ചടി: കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന അബ്ദുൽ നാസർ മദനിയുടെ ആവശ്യം തള്ളി സുപ്രിംകോടതി . പൊലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണം. ചെലവിന്റെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു. കർണാടകയുടെ ശക്തമായ നിലപാട് കണക്കിലെടുത്താണ് തിരുമാനം.20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും. അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version