സ്‌കൂള്‍ വിനോദയാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിനോദയാത്രകള്‍ സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുന്‍പ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്ന് മാനദണ്ഡത്തില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കര്‍ശനനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.