///
5 മിനിറ്റ് വായിച്ചു

’സ്കൂൾവിക്കി’ പുരസ്കാരം; ജില്ലയിൽ ഒന്നാമതെത്തി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ

കണ്ണൂർ: പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ ‘സ്കൂൾ വിക്കി’യിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളിൽ ജില്ലാതലത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. മുഴക്കുന്ന് ജി.യു.പി.എസ്., പെരിങ്ങത്തൂർ എൻ.എ.എം.എച്ച്.എസ്.എസ്. എന്നീ സ്കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 15,000 സ്കൂളുകളെ കോർത്തിണക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ആണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.സ്കൂളുകൾക്ക് കാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിക്കും.ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങി ഇരുപത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. ജില്ലാതലത്തിൽ ശ്രദ്ധേയമായ താളുകൾ ഒരുക്കിയ 24 വിദ്യാലയങ്ങൾക്ക് പ്രശംസാപത്രവും നൽകും. ജൂലായ്‌ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ സമ്മാനിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version