//
6 മിനിറ്റ് വായിച്ചു

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; നടപടിയും 50 ലക്ഷം രൂപ നഷ്ട പരിഹാരവും ആവശ്യപ്പെട്ട് ഹർഷിന

കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം ആയി നൽകണമെന്നും ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന. പ്രശ്ന പരിഹാരം ഇല്ലെങ്കിൽ 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നും ഹർഷിന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മെഡിക്കൽ കോളജ് നിന്ന് തന്നെയാണ് കത്രിക വയറ്റിൽ കുടുങ്ങിയത്. ശാരീരിക – മാനസിക വേദനകൾ ഒരുപ്പാട് അനുഭവിച്ചുവെന്നും ഹർഷിന പറഞ്ഞു. ഹർഷിനക്ക് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഉന്നയിച്ച കാര്യങ്ങൾ രണ്ടു അന്വേഷണത്തിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നീതി തേടി ഹർഷിന നടത്തിയ സമരം മന്ത്രി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. മന്ത്രിയെ നേരിട്ട് ഫോണിൽ സംസാരിക്കാൻ പോലും കിട്ടിയില്ലെന്ന് ഹർഷിനയുടെ ഭർത്താവ് പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ അല്ല ഉന്നയിന്നുന്നത്. 2 ലക്ഷം രൂപയുടെ നഷ്ടം അല്ല ഉണ്ടായിട്ടുള്ളത്. എന്ത് അടിസ്ഥാനത്തിൽ ആണ് ഈ തുക തീരുമാനിച്ചത് എന്ന് അറിയില്ലെന്നും ഭർത്താവ് പറഞ്ഞു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!