//
6 മിനിറ്റ് വായിച്ചു

കാലാവസ്ഥ വ്യതിയാനം; തലശ്ശേരിയിൽ കടലേറ്റം രൂക്ഷമാകുന്നു

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് ത​ല​ശ്ശേ​രി​യി​ൽ ക​ട​ലേ​റ്റം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ത​ല​ശ്ശേ​രി തീ​ര​ത്ത് ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ത​ല​ശ്ശേ​രി ജ​വ​ഹ​ർ​ഘ​ട്ടി​ന് സ​മീ​പം ക​ട​ലേ​റ്റ​മു​ണ്ടാ​യി​രു​ന്നു.

ക​ട​ൽ​വെ​ള്ളം ക​ര​യി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​തി​നാ​ൽ തീ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഏ​താ​നും മീ​ൻ​പി​ടിത്ത തോ​ണി​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി തോ​ണി​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ചാ​ലി​ൽ, ത​ലാ​യി, ഗോ​പാ​ല​പേ​ട്ട ഭാ​ഗ​ങ്ങ​ളി​ലും പു​ല​ർ​ച്ച ക​ട​ൽ​ക്ഷോ​ഭ​മു​ണ്ടാ​യി.പി​യ​ർ റോ​ഡി​ൽ ക​ട​ൽ​പാലം പ​രി​സ​ര​ത്താ​ണ് വെ​ള​ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ട​ലേ​റ്റം രൂ​ക്ഷ​മാ​യ​താ​യി കാ​ണ​പ്പെ​ടു​ന്ന​ത്. തി​ര​മാ​ല​ക​ൾ ഏ​റെ ഉ​യ​ര​ത്തി​ൽ പൊ​ങ്ങി ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ് ഇ​വി​ടെ. പാ​ല​ത്തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ തി​ര​യി​ള​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version