കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന് സുരക്ഷ ശക്തമാക്കും. വീടിന്റെ 200 മീറ്റർ പരിധിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. സിപിഐഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് മുഖ്യമന്ത്രിയുടെ വീടിന് സമീപം വാടകവീട്ടിൽ ഒളിവിൽ താമസിച്ചത് സുരക്ഷ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം.വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തും. സമീപമുളള വീടുകളിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും തീരുമാനമുണ്ട്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വീടിന്റെ പരിസരത്തുളള പ്രധാന റോഡുകളുടേയും ഇടവഴികളുടേയും വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിന്റെ വിശദമായ രൂപരേഖ തയാറാക്കി.പ്രധാന റോഡിൽ നിന്ന് മുഖ്യമന്ത്രിയുടെ വീടിനു പിറകുവശത്തെത്തുന്ന ഇടവഴിയുടേതടക്കം രൂപരേഖ തയ്യാറാക്കും. ഡിഐജി രാഹുൽ ആർ.നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, അഡീഷനൽ കമ്മിഷണർ പി.പി.സദാനന്ദൻ എന്നിവരടങ്ങിയ പൊലീസ് സംഘം കഴിഞ്ഞദിവസം സ്ഥലം പരിശോധിച്ചു.ഫെബ്രുവരി 12 നാണ് മത്സ്യബന്ധനം കഴിഞ്ഞു വരുകയായിരുന്ന സിപിഐഎം പ്രവർത്തകൻ ഹരിദാസിനെ വീടിന്റെ പുറത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. 22 വെട്ടുകളാണ് ഹരിദാസന്റെ ശരീരത്തിലുണ്ടായിരുന്നത്. സംഘം ഹരിദാസന്റെ കാല്‍ വെട്ടിയെടുക്കുകയും ചെയ്തു. ഈ കേസിൽ വധഗൂഢാലോചനക്കുറ്റം ചുമത്തിയാണ് നിജില്‍ ദാസിനെ അറസ്റ്റ് ചെയ്തത്.കൊലപാതകത്തിന് ശേഷം പിണറായി പാണ്ഡ്യാലമുക്കിലെ വാടക വീട്ടിൽ ഒളിവിൽകഴിയുകയായിരുന്നു നിജിൽ ദാസ്.ഹരിദാസൻ വധക്കേസിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ഉൾപ്പെടെ 13 പേർ നേരത്തെ അറസ്റ്റിലായിരുന്നു.
മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന് സുരക്ഷ വർധിപ്പിക്കുന്നു ; നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും
Image Slide 3
Image Slide 3