ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ച വരെ ആകാശത്ത് കാത്തിരിക്കുന്നത് വിസ്മയമാണ്. അതാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം. ജൂലൈ 17ന് ആരംഭിച്ച പെഴ്സിയിഡിസ് ഉൽക്കാ വർഷം ഒക്ടോബര്‍ വരെ തുടരും.
ഓഗസ്റ്റ് രണ്ടാം വാരത്തിന് അവസാനത്തിലും, മൂന്നാം വാരത്തിന് തുടക്കത്തിലും ഈ കാഴ്ച കൂടുതല്‍ ദൃശ്യമാകുന്നത്. അതിനാല്‍ തന്നെ 13ന് പുലര്‍ച്ചെ മണിക്കൂറില്‍ നൂറ് ഉല്‍ക്കകളെ എങ്കിലും കാണാന്‍ സാധിക്കും എന്നാണ് വാന നിരീക്ഷകര്‍ അനുമാനിക്കുന്നത്. നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കും എന്നതാണ് പ്രധാന കാര്യം.
സൗരയൂഥം അടങ്ങുന്ന ഗ്യാലക്സിയായ മില്‍കിവേയുടെ അതിരില്‍ ഉള്ള മേഘങ്ങളാണ് ഉള്‍ട്ട്. ഇവയില്‍ കൂടുതലായി ഛിന്ന ഗ്രഹങ്ങളാണ്. ഇതില്‍ നിന്നുള്ള സ്വിഫ്റ്റ്- ടട്ട്ൽ എന്ന ഛിന്നഗ്രഹത്തില്‍ നിന്നും അവശിഷ്ടങ്ങളാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷത്തിന് കാരണമാകുന്നത്. പെഴ്സിയിഡിസ് എന്ന നക്ഷത്ര സമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ഈ ഉല്‍ക്കകള്‍ വരുന്നതിനാൽ ആണ് ഇതിനെ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം എന്ന് വിളിക്കുന്നത്.