8 മിനിറ്റ് വായിച്ചു

അധികാര വികേന്ദ്രീകരണവും നവകേരള നിർമ്മിതിയും സെമിനാർ 3ന്​

കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്‍റെയും കിലയുടെയും
നേതൃത്വത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിക്കുന്ന ‘അധികാരവികേന്ദ്രീകരണവും നവകേരള നിർമ്മിതിയും’ സംസ്ഥാന സെമിനാർ ശനിയാഴ്ച രാവിലെ 10ന്​
ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
സെമിനാർ പഠനപ്രവർത്തനത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 250 ജനകീയ പഠന പ്രവർത്തകർ പങ്കെടുക്കും.
52 വിദഗ്ദർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.വി. ശിവദാസൻ എം.പി അധ്യക്ഷത വഹിക്കും. രാമചന്ദ്രൻ കടന്ന പള്ളി എം.എൽ., സണ്ണി ജോസഫ് എം.എൽ.എ, മേയർ ടി.ഒ. മോഹൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ, കാസർകോട്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ഡോ. പി.കെ. രവിന്ദ്രൻ, ഡോ.ടി.പി. കുഞ്ഞിക്കണ്ണൻ, ഡോ. എസ്.എം. വിജയാനന്ദ്, ഡോ.ജോയ് ഇളമൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും
ഡിസംമ്പർ നാലിന്​ വൈകിട്ട്​ മൂന്നിന്​ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.
കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. സെമിനാറിലൂടെ കണ്ടെത്തിയ വിവരങ്ങൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനുവരി 26 മുതൽ ഫെബ്രുവരി 27 വരെ കാസർകോട്​ മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര പദയാത്രയിൽ ജനങ്ങളുമായി സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിലൂടെ കിട്ടിയ വിവരങ്ങൾ ചേർത്ത് സംസ്ഥാന ഗവൺമെന്‍റിന് കൈമാറും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version