/
6 മിനിറ്റ് വായിച്ചു

കൂറിയർ ഏജൻസിക്ക് അഞ്ച് രൂപ അയച്ചു; ഒരുലക്ഷം പോയി

പരിയാരം | കൂറിയർ ഏജൻസിക്ക് അഞ്ച് രൂപ അയച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് കല്ലമ്പള്ളി വീട്ടിൽ രവീന്ദ്രന്റെ അക്കൗണ്ടിൽ നിന്നാണ്‌ പണം നഷ്ടപ്പെട്ടത്. രവീന്ദ്രന്റെ ഒരു ബന്ധു ചെന്നൈയിൽ നിന്ന്‌ ഫ്രഞ്ച് എക്സ്പ്രസ് എന്ന കൂറിയർ ഏജൻസി വഴി പാഴ്സൽ അയച്ചിരുന്നു.

കിട്ടാൻ വൈകിയതിനെ തുടർന്ന് കൂറിയറിന്റെ കസ്റ്റമർ കെയറിൽ വിളിച്ച രവീന്ദ്രനോട് ഫോൺ എടുത്തയാൾ പരാതി രജിസ്റ്റർ ചെയ്ത ശേഷം അക്കൗണ്ടിലേക്ക് അഞ്ച് രൂപ അയക്കാൻ ആവശ്യപ്പെട്ടു. ഇത് അടച്ചശേഷം തിരിച്ചു വിളിച്ച് ഒ ടി പി പറഞ്ഞ് കൊടുക്കാൻ ആവശ്യപ്പെട്ടു.

ഉടനെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചതായി ഫോണിൽ സന്ദേശം വരികയായിരുന്നു. അതിനിടെ പണം അയക്കരുതെന്ന് മെസേജ് വന്നിരുന്നതായും അപ്പോഴേക്കും പണം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നതായും രവീന്ദ്രൻ പറഞ്ഞു.

അതേസമയം ചെന്നൈയിൽ നിന്ന് അയച്ച കൂറിയർ പയ്യന്നൂരിലെ എസ് ടി കൂറിയേഴ്‌സിന്റെ ഓഫീസിൽ എത്തുകയും ചെയ്തിരുന്നു. പരിയാരം പോലീസ് അന്വേഷണം തുടങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version