6 മിനിറ്റ് വായിച്ചു

സാമൂഹ്യ തിന്മകൾക്കെതിരെ സേവന പ്രസ്ഥാനങ്ങൾ പോരാട്ടം തുടരണം -കെ.പി. മോഹനൻ

യുവതലമുറയെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ സേവന പ്രസ്ഥാനങ്ങൾ ശക്തമായ പോരാട്ടം തുടരണമെന്ന് കെ.പി. മോഹനൻ എം.എൽ.എ പറഞ്ഞു.
മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഓഫീസായ തലശ്ശേരിയിലെ ടി.പി. കുട്ട്യാമു സെന്‍ററിനോടനുബന്ധിച്ച് നവീകരിച്ച സി.പി. അബൂബക്കർ കേയി ഹാളിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ എം.എസ്.എസ് ജില്ലാ കമ്മിറ്റി പ്രസിഡൻറ് എം. സൈഫുദ്ദീൻ ആസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി. മമ്മദ് കോയ എൻജിനീയർ മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ. അബൂബക്കർ, പി. അബ്ദുറസാഖ് എൻജിനീയർ, ഡോ. പി. മൊയ്തു, ഷംസീർ കൈതേരി, പി.എം. അബ്ദുൽ ബഷിർ, പി.കെ. മുസ്തഫ മാസ്റ്റർ പ്രസംഗിച്ചു. എം.എസ്.എസിന്‍റെ ജില്ലയിലെ ഏറ്റവും നല്ല യൂണിറ്റിന് കടവത്തൂർ യൂണിറ്റ് സ്പോൺസർ ചെയ്ത എടപ്പാറ കുഞ്ഞിമുഹമ്മദ് മൗലവി സ്മാരക പുരസ്കാരം കെ.പി. മോഹനൻ എം.എൽ.എ ജില്ലാ പ്രസിഡന്‍റിന് കൈമാറി. ടെലിച്ചറി മ്യൂസിക്കിന്‍റെ മെഹ്ഫിലുമുണ്ടായി.
അഡ്വ.പി.വി. സൈനുദ്ദീൻ സ്വാഗതവും കെ.കെ. ഉസ്സൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version