ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരു മലയാളി സൈനികനും.മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകന് മുഹമ്മദ് ഷൈജിലാണ് മരിച്ച മലയാളി സൈനികന്. സൈന്യത്തില്‍ ലാന്‍സ് ഹവില്‍ദാറാണ് ഷൈജില്‍. 26 പേരുമായി പോവുകയായിരുന്ന സൈനിക വാഹനം ലഡാക്കില്‍ ഷയോക്ക് നദിയിലേക്ക് മറിഞ്ഞാണ് ഏഴ് പേര് കൊല്ലപ്പെട്ടത്. പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്നും ഹനീഫ് സബ് സെക്ടറിലേക്ക് പോകവെയായിരുന്നു ദാരുണമായ സംഭവം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവമെന്ന് സൈനിക വക്താവ് അറിയിച്ചു.അറുപതടിയോളം താഴ്ചയിലേക്കായിരുന്നു വാഹനം മറിഞ്ഞത്. സംഘത്തിലുണ്ടായിരുന്ന എല്ലാ സൈനികര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ സൈനികരെ പര്‍താപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏഴ് പേര് മരണപ്പെടുകയായിരുന്നു.റഹ്മത്താണ് ഷൈജിലിന്റെ ഭാര്യ. ഫാത്തിമ സന്‍ഹ, തന്‍സില്‍, ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍.