/
3 മിനിറ്റ് വായിച്ചു

വനിതാ ഫുട്‌ബോൾ ലോകകപ്പിൽ “സെവനപ്പ് ‘; വിയറ്റ്‌നാമിനെ ഏഴു ഗോളിന് തകർത്ത് നെതർലൻഡ്‌സ്‌ നോക്കൗട്ടിൽ

ഓക്‌ലൻഡ്‌> വിയറ്റ്നാമിനെ ​ഗോൾമഴയിൽ മുക്കി നെതർലൻഡ്‌സ്‌ വനിതാ ഫുട്ബോൾ ലോകകപ്പ് പ്രീക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു നെതർലൻഡ്‌സിന്റെ ജയം. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് നെതർലൻഡ്‌സ്‌  നോക്കൗട്ടിൽ കടന്നത്.

​ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നിലവിലെ ജേതാക്കളായ അമേരിക്കയും പ്രീക്വാർട്ടറിൽ കടന്നു. അവസാന ​മത്സരത്തിൽ ചാമ്പ്യന്മാരായ അമേരിക്കയെ പോർചുഗൽ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!