/
5 മിനിറ്റ് വായിച്ചു

മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ട ഭക്ഷണശാല അടപ്പിച്ചു

കണ്ണൂര്‍ | കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്ന് മലിന ജലവും അടുക്കള മാലിന്യവും നേരിട്ട് സ്റ്റാൻഡിന്റെ ഇന്റർലോക്ക് ചെയ്ത മുറ്റത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടാൻ നിർദേശം നൽകി.

ബസ് സ്റ്റാൻ‌ഡ് കോംപ്ലക്‌സിൽ ഉള്ള ഫുഡ്‌കോർണർ ആൻഡ് ഫാസ്റ്റ്ഫുഡ് എന്ന എന്ന സ്ഥാപനത്തിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജില വളർപ്പാൻ കണ്ടിയിൽ, സി ആർ സന്തോഷ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

അടുക്കളയും പരിസര പ്രദേശവും മലിന ജലം ഒഴുക്കിയതിനെ തുടർന്ന് ദുർഗന്ധം വമിക്കുന്ന നിലയിൽ ആയിരുന്നു. ഹോട്ടൽ അടച്ചു പൂട്ടിയതിന് പുറമെ മലിന ജലം ഒഴുക്കിയതിനും ശുചിത്വ രഹിതമായി ഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തിയതിനും പിഴയും ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version