/
4 മിനിറ്റ് വായിച്ചു

കുസാറ്റിൽ വീണ്ടും എസ്.എഫ്.ഐ: നമിത ജോർജ് ചെയർപേഴ്​സൺ, മേഘ ലവ്ജാൻ ജനറൽ സെക്രട്ടറി

കൊച്ചി സർവകലാശാല യൂണിയൻ (കുസാറ്റ്) നേതൃത്വത്തിൽ പെൺകുട്ടികൾ. യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായ 27ാം വർഷവും എസ്.എഫ്.ഐക്കാണ്‌ ആധിപത്യം. ചെയർപേഴ്​സണായി നമിത ജോർജ്, ജനറൽ സെക്രട്ടറിയായി മേഘ ലവ്ജാൻ, ട്രഷററായി കെ. അഭിനന്ദ് എന്നിവരെ തെരഞ്ഞെടുത്തു.
ദശരഥ് മണികുട്ടൻ, കെ. മീനു എന്നിവർ വൈസ് ചെയർപേഴ്​സൺമാരും റിഥിൻ ഉദയൻ, എയ്ഞ്ചൽ മരിയ ജോൺ എന്നിവർ ജോ.സെക്രട്ടറിമാരുമാണ്​.
വിവിധ സെക്രട്ടറിമാരായി മുഹമ്മദ് സബീഹ് (ആർട്​സ്​), അബുൽ ഫത്താഹ് (സ്പോർട്‌സ്‌), ഇ.പി. എൽബിൻ (എൻവയോൺമെന്‍റൽ അഫയേഴ്​സ്​), വി.കെ. ശ്രീദേവ് (സ്റ്റുഡന്‍റ്​സ്​ വെൽഫെയർ), അനഘ സുരേഷ് (സ്ക്നിക്കൽ), എൻ. ശ്യാംലാൽ (ലിറ്ററേച്ചർ ക്ലബ്), സി. നന്ദന (അക്കാദമിക് അഫയേഴ്​സ്​), കെ.എസ്. അക്ഷയ് (ഓഫീസ്) എന്നിവരെയും തെരഞ്ഞെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version