കണ്ണൂർ എസ് എൻ കോളജിൽ കെഎസ്യു പ്രതിഷേധം. കോളജ് പ്രിൻസിപ്പലിനെ പ്രവർത്തകർ ഉപരോധിക്കുന്നു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എസ്എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.നാമനിർദേശ പത്രികകൾ കീറിയെറിഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു.
അടുത്തിടെയാണ് എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തത്.
എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്നാണ് അന്ന് സംഘർഷമുണ്ടായത്. പത്രിക തള്ളിയതോടെ കെഎസ്യു സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.