//
7 മിനിറ്റ് വായിച്ചു

എസ്.എഫ്.ഐ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം : പി മുഹമ്മദ് ഷമ്മാസ്

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ ക്യാംപസുകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ നടത്തുന്ന ആസൂത്രിത അക്രമത്തിന്റെ ഒടുവിലത്തെ ഉദാരണമാണ് കഴിഞ്ഞ ദിവസം കണ്ണൂർ എസ്.എൻ കോളേജിലെ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമം.നേരത്തെ പയ്യന്നുർ കോളേജിലും മാടായി കോളേജിലും ഇരിട്ടി എം.ജി കോളേജിലും കെ.എസ്.യു പ്രവർത്തകർക്ക് നേരെ ആക്രമമുണ്ടായിരുന്നു.ഈ മാസം പതിനെട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന പാലയാട് യൂണിവേഴ്സിറ്റി ക്യാംപസിലും കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുൾപ്പടെയുള്ളവർക്ക് നേരേയും ഇന്നലെ കയ്യേറ്റമുണ്ടായി.ഗുണ്ടാ സംഘങ്ങളെ വെല്ലുന്ന ഈ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ എസ്.എഫ്.ഐ തയ്യാറാകണമെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.ക്യാംപസുകൾക്കകത്തും പുറത്തും ഭീകരമായ അക്രമങ്ങൾക്ക് എസ്.എഫ്.ഐ കോപ്പു കൂട്ടുകയാണ്.ക്രിമിനൽ സംഘങ്ങളെ നിലക്ക് നിർത്താൻ പോലീസ് ആർജവം കാണിക്കണമെന്നും ഇത്തരം അക്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും വിദ്യാർത്ഥികൾക്ക് മുന്നിൽ എസ്.എഫ്.ഐ യുടെ യഥാർത്ഥ മുഖം തുറന്ന് കാണിക്കുന്ന രീതിയിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version