//
7 മിനിറ്റ് വായിച്ചു

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍; അറസ്റ്റ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന്

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പി എം അറസ്റ്റില്‍. സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് അറസ്റ്റ് ചെയ്തത്.മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊച്ചി നോര്‍ത്ത് സ്‌റ്റേഷനിലെ കേസില്‍ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് ആര്‍ഷോയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ഒളിവിലാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയച്ച വിദ്യാര്‍ത്ഥി നേതാവിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെതിരെ വിമര്‍ശനം ഉണ്ടായിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസില്‍ അടക്കം പ്രതിയാണ് ആര്‍ഷോ.2018 ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസില്‍ ആര്‍ഷോ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. എറണാകുളം ലോ കോളേജില്‍ റാഗിംഗ് പരാതിയിലും ആര്‍ഷോ പ്രതിയാണ്. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version