തോട്ടട : ജനാധിപത്യം വീണ്ടെടുക്കാൻ എസ് എഫ് ഐയുടെ ഏകാധിപത്യ കോട്ടകൾ തകർത്തെറിയുമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. കെ എസ് യു കണ്ണൂർ ഗവ: ഐ ടി ഐ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിൽ 28 വർഷങ്ങൾക്ക് ശേഷം സി എച്ച് മുഹമ്മദ് റിബിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ എസ് യു കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് റിസ്വാൻ സി എച്ച് അധ്യക്ഷത വഹിച്ചു.കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഹരികൃഷ്ണൻ പാളാട്, അർജുൻ കോറോം, ജില്ലാ ജനറൽ സെക്രട്ടറി അലേഖ് കാടാച്ചിറ, എടക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ ചന്ദ്രൻ മാസ്റ്റർ, വിനോദ് പുതുക്കുടി, മഹിളാ കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് പത്മജ, യൂത്ത് കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡണ്ട് റൂബിൻ കിഴുന്ന, ബിജോയ് തയ്യിൽ, സി എച്ച് മുഹമ്മദ് റിബിൻ, ദേവകുമാർ എന്നിവർ സംസാരിച്ചു.