കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ പി ഷാജി നടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും, അത്‌ലറ്റ് മറിയ ജോസും സംഘവുമാണ് നീന്തലിനിറങ്ങിയത്.
ആഴക്കടല്‍ നീന്തി കീഴടക്കി ഭിന്നശേഷിക്കാരൻ ഷാജി; ശ്രദ്ധേയമായി അതിസാഹസിക നീന്തല്‍ പ്രകടനം
