//
5 മിനിറ്റ് വായിച്ചു

നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി.ജെബിഎസ് ഗ്രൂപ്പ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍.ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ച്‌ ഷംന കുറിച്ചു.

കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ അഭിനയത്തില്‍ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി.

ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ചാനല്‍ പ്രോഗ്രാമുകളില്‍ സജീവമായി നൃത്തച്ചുവടുകള്‍ വെച്ച്‌ ആസ്വാദകരുടെ കയറി നേടിയ താരം കൂടിയാണ് ഷംന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version