ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി മരിച്ചു.പുല്ലൂപ്പി പുളിക്കൽ വാരാംവളപ്പിൽ ഹനീഫ(48)യാണ് മരിച്ചത്. പാലങ്ങാട് അബൂബക്കർ – സൈനബ ദമ്പതികളുടെ മകനാണ്.വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഹലീമ (കമ്പിൽ). മക്കൾ: ഹനാൻ, ഹന, ആദിൽ. സഹോദരങ്ങൾ: ഖദീജ, മുഹമ്മദ്, സമീറ, ഷബീന.നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് മറവു ചെയ്യും.