യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനെ തെരഞ്ഞെടുത്തു.ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്റെ സഹോദരനാണ് പുതിയ പ്രസിഡന്റ്. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് 61കാരനായ മുഹമ്മദ് ബിന്‍ സയീദ്. യുഎഇ സുപ്രീംകൗണ്‍സിലാണ് പുതിയ പ്രസിഡന്റിന്റെ പേര് പ്രഖ്യാപിച്ചത്. സുപ്രീം കൗണ്‍സിലിലെ അംഗങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.2004 നവംബര്‍ മുതല്‍ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍. 2005 മുതല്‍ യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്ററായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്റെ ഭൗതിക ശരീരം ഖബറടക്കി.അബുദാബിയിലെ അല്‍ബത്തീന്‍ ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. 2004 നവംബര്‍ മൂന്ന് മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്.